ടോക്കിയോ: കടുംപിടുത്തക്കാരായ ചൈനയില്‍ നിന്നും പ്രവചനാതീത സ്വഭാവമുള്ള ഉത്തരകൊറിയയില്‍ നിന്നും കടുത്ത ഭീഷണി നേരിടുന്നതായി ജപ്പാന്. രാജ്യസുരക്ഷയ്ക്കു നേരെയുള്ള വെല്ലുവിളി ചെറുക്കാന്‍ സൈനികശക്തിവര്ധിപ്പിക്കണമെന്നും ജാപ്പനീസ് പ്രതിരോധമന്ത്രാലയം നിര്‍ദേശിച്ചു.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന നിരവധി ഭീഷണികളുണ്ട്. അതു തീഷ്ണവും ഗൗരവകരവുമായ യാഥാര്‍ഥ്യമാണ്, ജാപ്പനീസ് പ്രതിരോധ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നിഷ്ടപ്രകാരമുള്ള നടപടികളിലൂടെ മേഖലയിലെ ഇപ്പോഴുള്ള അന്തരീക്ഷത്തെ മാറ്റിമറിക്കാന്‍ ചൈന ശ്രമിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് അവരുടെ ചെയ്തികള്‍. ധാരണകള്‍ പാലിക്കാന്‍ അവര്‍ തയാറാകണം, ജപ്പാന് ആവശ്യപ്പെട്ടു.
സൈനികവത്കരണത്തിലൂടെ ഉത്തര കൊറിയ അയല്‍ രാജ്യങ്ങളെ വെല്ലുവിളിക്കുന്നു. ബാലിസ്റ്റിക് മിസെയിലുകളുടെ കൃത്യതയും സഞ്ചാരപരിധിയും വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ അവര്‍ സ്വന്തമാക്കിക്കഴിഞ്ഞെന്ന് അടുത്തകാലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നെന്നും ജപ്പാന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: