ശാസ്താംകോട്ട: എല്‍ഡിഎഫ് നടത്തിയ പ്രതിഷേധമാര്‍ച്ചിന് നേരെ യൂത്ത് കോണ്‍ഗ്രസ് സംഘത്തിന്റെ ആക്രമണം. ഇതിനെ തുടര്‍ന്ന് വന്‍സംഘര്‍ഷം. സ്വകാര്യവാഹനങ്ങളടക്കം പത്തോളം വാഹനങ്ങള്‍ അക്രമിസംഘം തകര്‍ത്തു.
വഴിയാത്രക്കാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും നേരെ അക്രമണമുണ്ടായി. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം തീര്‍ത്ത അക്രമിസംഘത്തെ അടിച്ചമര്‍ത്താന്‍ പോലീസ് തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ടൗണിലെത്തിയ മാര്‍ച്ചിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതടയായിരുന്നു സംഭവത്തിന് തുടക്കം. തുടര്‍ന്ന് പരസ്പരം കൂട്ടത്തല്ലായി. ഒരു മണിക്കൂറോളം നീണ്ട തെരുവ് യുദ്ധത്തിനിടയിലായ വ്യാപകമായ നാശനഷ്ടമുണ്ടായത്. ടൗണിന് പടിഞ്ഞാറ് ഓഡിറ്റോറിയത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകള്‍ അടിച്ചുതകര്‍ത്തു. നിരവധി ഇരുചക്രവാഹനങ്ങളും നശിപ്പിച്ചു. കച്ചവടസ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറുമുണ്ടായി.
അക്രമത്തെ ഭയന്ന് വ്യാപാരികള്‍ വ്യാപകമായി കടകളടച്ചു. ബസ് കാത്തുനിന്നവരും വഴിയാത്രക്കാരും ഭയന്ന് നാലുപാടും ചിതറിയോടി. ശാസ്താംകോട്ട എസ്ഐ ജയചന്ദ്രന്‍നായര്‍ അടക്കമുള്ള പോലീസ് സ്ഥലത്തുണ്ടായിട്ടും അക്രമികളെ തടയാനാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിന് ശേഷം അഞ്ചോളം പേരെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചും രണ്ടുവിഭാഗങ്ങളും ഏറ്റുമുട്ടി. ഇരുസംഘത്തിലുംപെട്ട 14 പേര് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: