ബീജിങ്: നാലു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിലുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണി ചൈനീസ് പ്രധാനമന്ത്രി ലി കെഖ്വിയാങ്ങുമായി കൂടിക്കാഴ്ച്ച നടത്തി.
ഉഭയകക്ഷിബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു. ചൈനയുടെ എത്രയുംവേണ്ടപ്പെട്ട അയല്‍ക്കാരാണ് ഇന്ത്യയെന്ന് ലി വ്യക്തമാക്കി. അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതും ചര്‍ച്ചയുടെ ഭാഗമായി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാറിന്റെ രൂപകല്‍പ്പന അന്തിമ ഘട്ടത്തിലാണ്.
നേരത്തെ ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ചാങ്ങ് വാങ്ക്വാനെയും ആന്റണി കണ്ടിരുന്നു. ഇന്തോ-ചൈന സംയുക്ത സൈനികാഭ്യാസം സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 2008ലാണ് ഏറ്റവുമൊടുവിലായി ഇരുരാജ്യങ്ങളും ഒരുമിച്ച് സൈനികാഭ്യാസം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: