പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയെ കുരുക്കിയ പരാതി പിന്‍വലിക്കാന്‍ മുഖ്യന്റെ വിശ്വസ്തനായ ഉന്നത കോണ്‍ഗ്രസ് നേതാവ് ശ്രീധരന് നായരെ കാണാന്‍ പത്തനംതിട്ടയില്‍ എത്തി. തിരുവനന്തപുരത്തു നിന്നും ഈ ഉന്നത നേതാവിനൊപ്പം കെപിസിസിഭാരവാഹികളടക്കം മൂന്ന് പേരടങ്ങുന്ന സംഘവുമുണ്ട്.
കോന്നി മല്ലേലി ഇന്‍ഡസ്ട്രീസ് ഉടമയും കോണ്‍ഗ്രസ് മുന്‍ പ്രാദേശിക നേതാവും കൂടിയായ ശ്രീധരന് നായരെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസം. ശ്രീധരന്‍നായര്‍ കോടതിയില്‍ നല്കിയ പരാതിയില്‍ ജോപ്പന്റെ പേരില്ലെന്നും മുഖ്യമന്ത്രിയുടെ പേരാണ് ഉള്ളതെന്നും അതിനാല്‍ മുഖ്യമന്ത്രയെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യേണ്ടതെന്നും ജോപ്പന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞതോടെയാണ് ശ്രീധരന് നായരുടെ പരാതി വിവാദമായത്.
ഇതോടെ മുഖ്യമന്ത്രിയും വെട്ടിലാകുകയായിരുന്നു. എന്നാല്‍ ശ്രീധരന് മുഖ്യമന്ത്രിയുടെ പേര് പരാതിയില്‍ നിര്ദ്ദേശിച്ചിട്ടില്ലായെന്ന് പറഞ്ഞെങ്കിലും ഇയാളുടെ അഭിഭാഷകന് മുഖ്യമന്ത്രിയുടെ പേര് ശ്രീധരന് നായര്‍ പറഞ്ഞിട്ടാണ് കൂട്ടിച്ചേര്‍ത്തതെന്ന് പറഞ്ഞതോടെയാണ് മുഖ്യമന്ത്രി വെട്ടിലായത്. ഇത് തിരിച്ചറിഞ്ഞാണ് വിശ്വസ്തര്‍ ജില്ലയിലെത്തിയിരിക്കുന്നത്. ഇവര്‍ ശ്രീധരന് നായര്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ നിരവധിയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
40 ലക്ഷം നഷ്ടമായെങ്കില്‍ 60 ലക്ഷം മടക്കി കൊടുക്കാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കോണ്‍ഗ്രസിലെ മുന്‍ പ്രദേശികനേതാവു കൂടിയായ ശ്രീധരന് നായര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജോപ്പനും സരിതയും ഉള്‍പ്പെടുന്ന സോളാര്‍ പദ്ധതിയില്‍ ലക്ഷങ്ങള്‍ നല്കുവാന് കൂടുതലൊന്നും ആലോചിച്ചിരുന്നില്ല. ഏറ്റവും നല്ല ക്രഷര്‍ യൂണിറ്റിനുള്ള പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അവാര്‍ഡ് ശ്രീധരന് നായര്‍ക്ക് സമ്മാനിച്ചത് മുഖ്യമന്ത്രിയായിരുന്നു.
ഇതുകൂടാതെ മറ്റ് നിരവധി സംരംഭങ്ങള്‍ക്കും ശ്രീധരന് നായര്‍ക്ക് വേണ്ട സഹായങ്ങള്‍ ജോപ്പനും സരിതയും ചേര്‍ന്ന് മുഖ്യമന്ത്രിയെ കൊണ്ട് സാധിപ്പിച്ചെടുത്തിട്ടുള്ളതായി അറിയുന്നു.
ഇക്കാരണങ്ങളൊക്കെ മുന്നില്‍ കണ്ടാണ് ശ്രീധരന് നയരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: