കൊച്ചി: അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) അവശകലാകാരന്മാര്ക്ക് നല്കുന്ന കൈനീട്ടം അയ്യായിരം രൂപയായി ഉയര്‍ത്തിയതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 104 പേര്‍ക്ക് ഇതുവരെ കൈനീട്ടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 79പേര്‍ക്ക് 4000 രൂപ വീതമായിരുന്നു കൈനീട്ടം നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ സാംസ്കാരിക ക്ഷേമനിധിയിലേക്ക് 50 പേര്‍ക്ക് 12,000 രൂപ നല്‍കിയതായി അദ്ദേഹം പറഞ്ഞു.
രാവിലെ അബാദ് പ്ലാസ ഹോട്ടലില്‍ വാര്‍ഷിക പൊതുയോഗം നടന്നു. പത്മശ്രീ പുരസ്കാരം ലഭിച്ച മധുവിനെ ചടങ്ങില്‍ ആദരിച്ചു. വൈകികിട്ടിയ പുരസ്കാരം പലരും നിരസിച്ചപ്പോള്‍ ഹൃദയവിശാലതയുള്ള മധു ആ ബഹുമതി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. കൂടുതല്‍ സിനിമകള്‍ ഉണ്ടാകണമെന്നും പുതിയ ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നുമാണ് അമ്മയുടെ ആഗ്രഹം. തൊഴില്‍ എന്ന നിലയില്‍ സീരിയലായാലും സിനിമയായാലും മെച്ചപ്പെട്ട ജീവിതവും വരുമാനവും എല്ലാവര്ക്കും ഉണ്ടാകണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്. അമ്മയുടെ ഓഫീസ് വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അമ്മ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെ കിട്ടുന്ന ഫണ്ട് ഉപയോഗിച്ച് പുതിയ ആസ്ഥാനം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഥകളി, പാഠകം, ചാക്യാര്‍കൂത്ത് മുതലായ എല്ലാ രംഗത്തുമുള്ള കലാകാരന്മാര്ക്ക് പെന്ഷന് 1000രൂപ കിട്ടത്തക്കവിധത്തില്‍ ക്ഷേമനിധിയിലേക്കുള്ള സംഭാവന അമ്മ നല്‍കുന്നത്.
നെടുമുടി വേണു, ഇടവേള ബാബു, കുഞ്ചാക്കോ ബോബന്, കുക്കൂ പരമേശ്വരന്, ദേവന്, ജയസൂര്യ, കാവ്യാ മാധവന്, ലാലു അലക്സ്, സാദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ദിലീപ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: