ആലപ്പുഴ: മനസറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന കുറ്റസമ്മതമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.അതുകൊണ്ട് തന്നെ രാജിവച്ച് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റം ചെയ്യുന്നതു അറിഞ്ഞോ അറിയാതെയോ എന്നത് പ്രസക്തമല്ല. ഐക്യരാഷ്ട്ര സംഘടനയുടെ അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം പുതുപ്പള്ളിയില്‍ നല്കിയ സ്വീകരണത്തിലാണ് താന്‍ മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
വിശ്വസിച്ചവരില്‍ ചിലര്‍ വിശ്വാസം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം സ്വീകരണ യോഗത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: