ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ധനമന്ത്രി പി.ചദംബരം എന്നിവര്‍ക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് കേസെടുത്തു.
തെലുങ്കാന സംസ്ഥാനം രൂപീകരിക്കും എന്ന വാക്കു നല്കി ജനങ്ങളെ വഞ്ചിച്ചുവെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
ഇന്ത്യന്‍ ഭരണഘടനയുടെ 420 വകുപ്പനുസരിച്ച് ഹൈദരാബാദിലെ എല്‍.ബി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: