പുനലൂര്‍: വിനോദസഞ്ചാരികള്‍ക്ക് എന്നും മനംമയക്കും കാഴ്ചകള്‍ സമ്മാനിച്ചിരുന്ന ഒറ്റക്കല്ലിന് സമീപത്തെ ദൃശ്യഗോപുരം അവഗണനയില്‍.
സഹ്യപര്വവ്വത നിരയിലെ ചെറുതും വലുതുമായ അനേകം കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന തെന്മലയിലെ കാനനദൃശ്യങ്ങളും പ്രകൃതി സൗന്ദര്യവും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളും സമ്മാനിച്ചിരിക്കുന്ന ദൃശ്യഗോപുരത്തിന്റെ കൈവരികളും പടിക്കെട്ടുകളും തകര്‍ന്നു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇന്നും ഇതിന്റെ പുനരുദ്ധാരണം നടത്തുവാനോ, വൈദ്യുതി എത്തിക്കുവാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലം-തിരുമംഗലം ദേശീയ പാതിയില്‍ ലുക്കൗട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന നിരീക്ഷണഗോപുരത്തില്‍ നിന്നുള്ള ദൂരകാഴ്ചകളാണ് സന്ദര്‍ശകരെ എന്നും ആകര്ഷിച്ചിട്ടുള്ളത്. തെന്മല ഡാം, ശെന്തരുണി തടാകം, പാണ്ഡവന്‍പാറ, ഹരിതവനങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങി നിരവധി കാഴ്ചകള്‍ ദൃശ്യവിരുന്നൊരുക്കുന്ന ഈ ഗോപുരം ഇന്ന് മദ്യപസംഘത്തിന്റെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു. സന്ധ്യ മയങ്ങിയാല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടത്താവളവുമാറും ഇവിടം.
ഈ വിനോദസഞ്ചാരകേന്ദ്രം സംരക്ഷിക്കുന്നതിന് ഇക്കോ ടൂറിസം അധികൃതരും തയ്യാറായിട്ടില്ല. ലുക്കൗട്ടിലെ വിയര്ഡാം നിറഞ്ഞൊഴുകുന്ന കാഴ്ചകാണാന്‍ ദിവസേന നൂറുകണക്കിന് അന്യസംസ്ഥാന സഞ്ചാരികളാണ് ഇവിടെ എത്തുന്നത് എന്നാല്‍ രണ്ടു നിലകളിലായി നിലനില്‍ക്കുന്ന ദൃശ്യഗോപുരത്തിലെ കൈവരികളും, പടിക്കെട്ടുകളും തകര്‍ന്നതിനാല്‍ അപകടം പതിവായിരിക്കുന്ന ഇവിടം യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് നിലനില്‍ക്കുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രകൃതിപഠനകേന്ദ്രം, പക്ഷിനിരീക്ഷണം എന്നിവയും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നതും ഇവിടെയാണ്.
പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: