സിങ്കപ്പുര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും സിങ്കപ്പൂര്‍ പുകയുടെ പിടിയില്‍. ഇന്തോനേഷ്യയിലെ വിവിധ കമ്പനികള്‍ വന്‍ തോതില്‍ കൃഷിയിടങ്ങള്‍ തീയിടുന്നതിന്റെ ഭാഗമായാണ് സിങ്കപ്പൂരിലേക്കും സമീപ രാജ്യങ്ങളിലേക്കും പുക പടരുന്നത്. ഇത് കോടിക്കണക്കിനു ജനങ്ങളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
ഓഫീസുകളില്‍ ഹാജര്‍ നില ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. ഓഫീസിലെതുന്നവരാകട്ടെ ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മാസ്ക് ധരിച്ചു പുറത്തിറങ്ങേണ്ട അവസ്ഥയിലാണ്. സിങ്കപ്പൂരിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
പോലൂട്ടന്റ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്സ് 321 ല്‍ വരെ എത്തിയ സാഹചര്യത്തില്‍ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കുട്ടികളിലും പ്രായമായവരിലുമായിരിക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുക. വിളവെടുപ്പിനു ശേഷം തീയിട്ടു കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൃഷിയിടങ്ങള്‍ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ തീയിടല്‍ പ്രയോഗം.
പുകപടലം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി സിങ്കപ്പൂര്‍, ഇന്തോനേഷ്യ അധികൃതര്‍ സംയുക്തമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സിങ്കപ്പൂപ്പൂര് സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മുഖം രക്ഷിക്കല്‍ നടപടി വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. സിങ്കപ്പൂപൂര് ഉടമസ്ഥതയിലുള്ള കമ്പനികളാണ് കൃഷിയിടങ്ങള്‍ തീയിടുന്നത്തിന്റെ പിന്നിലെന്നാണ് ഇന്തോനേഷ്യയുടെ വാദം
ഈ ദുരവസ്ഥ നിയന്ത്രണ വിധേയമാക്കാന്‍ സിങ്കപ്പൂര്‍ സര്‍ക്കാര്‍ എല്ലാ സഹായസഹകരണങ്ങളും ഇന്തോനേഷ്യന്‍ സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വരുണ്‍ നമ്പ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: