കൊല്ലം: ജില്ലയിലുടനീളം ബിഎസ്എന്‍എല്‍ ഉത്പന്നങ്ങള്‍ കുടുംബശ്രീപ്രവര്ത്തകരിലൂടെ വിപണനം ചെയ്യാന്‍ ധാരണയായി. കുടുംബശ്രീ ജില്ലാമിഷനും കൊല്ലം ബിഎസ്എന്‍എല്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഉപജീവന ഉപാധികള്‍ തേടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു നിത്യവരുമാനത്തിനു വഴിയൊരുക്കുന്ന രീതിയില്‍ താത്പര്യമുള്ളവരെ ബിഎസ്എന്‍എല്‍ വില്പന ഏജന്റുമാരായി നിയമിക്കാനാണ് തീരുമാനം. ജില്ലയിലെ എല്ലാ സിഡിഎസുകള്‍ക്കും ഡയറക്ട് സെല്ലിംഗ് ഏജന്റുമാരെ നിര്‍ദേശിക്കാം. ഇരുപതു വയസ് പൂര്‍ത്തിയായ ആര്‍ക്കും വിപണന ഏജന്റുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മൊബെയില്‍ ടോപ്പ് അപ്പ്/റീചാര്‍ജ്, ഐടിസി കാര്‍ഡ് പുതിയ കണക്ഷനുകള്‍ ബ്രോഡ്ബാന്റ് തുടങ്ങിയവയുടെ വിപണനത്തിന് മതിയായ കമ്മീഷന് ലഭിക്കുന്നതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിത്യവരുമാന മാര്‍ഗമാവുകയും ബിഎസ്എന്‍എല്‍ ഉത്പന്നങ്ങള്‍ വ്യാപകമാകാന്‍ വഴിയൊരുക്കുകയും ചെയ്യും. ബന്ധപ്പെട്ട സിഡിഎസിന്റെ ശുപാര്‍ശയോടെ മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 500രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റുമായി 100രൂപ പത്രത്തില്‍ ധാരണാപത്രം തയ്യാറാക്കി സമര്‍പ്പിക്കുമ്പോള്‍ റീചാര്‍ജ് സിംകാര്‍ഡ് സൗജന്യമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന് ഓഫീസുമായി ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: