കാബൂള്‍: നാറ്റോ സേനയുടെ നേതൃത്വത്തില്‍ നിന്നും എല്ലവിധ സുരക്ഷാ ചുമതലകളും അഫ്ഗാന് സൈന്യം ഏറ്റെടുക്കുന്നതായി പ്രസിഡന്റ് ഹമീദ് കര്‍സായി അറിയിച്ചു. ചൊവ്വാഴ്ച്ച നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിലെ 34 പ്രവിശ്യകളിലായി 403 ജില്ലകളിലെ സുരക്ഷയാണ് സൈന്യം അമേരിക്ക, നാറ്റോ സൈനികരില്‍ നിന്നും ഏറ്റെടുക്കുന്നത്. നാറ്റോ സഖ്യസേന പതിനെട്ടു മാസങ്ങള്‍ക്കുള്ളില്‍ ക്രമേണ അഫ്ഗാനില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങും.
യുദ്ധാനന്തര അഫ്ഗാനില്‍ 12വര്‍ഷമായി സുരക്ഷാകാര്യങ്ങളുടെ ചുമതല നാറ്റോ സഖ്യമാണ് നിര്‍വഹിച്ചു പോരുന്നത്. രാജ്യത്തെ 90 ശതമാനം സൈനിക ഓപ്പറേഷനുകളും നാറ്റോയുടെ കീഴിലാണ് നടന്നിരുന്നത്. 2015ല്‍ അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്ന് അമേരിക്കയും സഖ്യകക്ഷികളും നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ ചരിത്രമുഹൂര്‍ത്തമാണിത് നാളെ മുതല്‍ സുരക്ഷാ ഓപ്പറേഷനുകളെല്ലാം അഫ്ഗാന് സുരക്ഷാസേനയുടെ ചുമലയായിരിക്കും. യുവ അഫ്ഗാന് ഉദ്യാഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി നാഷണല്‍ ഡിഫന്‍സ് യുണിവേഴ്സിറ്റി ആരംഭിക്കുമെന്നും കര്‍സായി ആഘോഷചടങ്ങിനിടയില്‍ പറഞ്ഞു. നാറ്റോ സൈന്യം പിന്മാറുന്ന മുറക്ക് അതത് പ്രദേശങ്ങളുടെ ചുമതല പ്രാദേശിക സൈന്യം ഏറ്റെടുക്കും.
അഫ്ഗാനില്‍ ആവശ്യമെങ്കില്‍ ഇനിയും സൈനിക സഹായം നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് വ്യക്തമാക്കി. എന്നാല്‍ അഫ്ഗാനില്‍ ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനി ഉദ്ദേശ്യമില്ലെന്നും ഫോഗ് പറഞ്ഞു. നാറ്റോ 2009 മുതല്‍ അഫ്ഗാന് സൈനികര്‍ക്ക് പരിശീലനം നല്ക്കുന്നു. അഫ്ഗാന് നാഷണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ അംഗബലം പുരുഷന്മാരും സ്ത്രീകളുമായി 40,000 പേരായിരുന്നത് ആറു വര്‍ഷത്തിനു ശേഷം 3,52,000 പേരായി. യുദ്ധം ചെയ്യുന്നതില്‍ മാത്രമല്ല വൈദ്യചികില്‍സ നല്‍കാനുള്‍പ്പെടെ ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സൈന്യത്തിനു പരിശീലനം ലഭിച്ചവരാണ്. ശത്രുക്കളില്‍ നിന്നും അഫ്ഗാന് ജനതയെ രക്ഷിക്കാന്‍ ഇവര്‍ പ്രപ്തരാണെന്ന് റസ്മൂസ്സെന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: