യു എന്‍: പാക്കിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക മലാലയൂസഫ് പറഞ്ഞു. വിദ്യാഭ്യാസത്തിന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സ്ഥാനപതി പിന്തുണയ്ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലാല.
പാക്കിസ്ഥാനിലെ കോളേജിലെ 25 പെണ്‍കുട്ടികളെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ബോംബുവച്ച് തകര്‍ക്കുകയും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി പിന്നീട് ഭീകരര്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ ക്വെറ്റയില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയവര്‍ ഭീരുക്കളാണെന്ന് താലിബാന് ഭീകരരുടെ വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പാക് സ്കൂള്‍ വിദ്യാര്‍ത്ഥിനി മലാല യൂസഫ് സായി പറഞ്ഞു.
അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പരിപാടിക്ക് രൂപം കൊടുത്തതെന്ന് സ്ഥാനപതി ഗോര്‍ഡന്‍ ബ്രൗണ്‍ ഹഫിംഗ്ടണ്‍ പോസ്റ്റില്‍ എഴുതുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു മലാലയ്ക്കും സുഹൃത്തുകളായ കൈനറ്റ് ഷാസിയ എന്നിവര്‍ക്ക് നേരെ ഭീകരരുടെ ആക്രമണമുണ്ടായത്.
അതിന് ശേഷം ആദ്യമായാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നതെന്ന് ബ്രൗണ്‍ എഴുതുന്നു. അതുകൊണ്ട് തന്നെയാണ് വരുന്ന മലാലദിനമായ ജൂലൈ 12ന് മുമ്പ് തന്നെ ലോകമെമ്പാടുമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്നതിന് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: