ഈരാറ്റുപേട്ട: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കിഴക്കന്‍ മേഖലയിലെ മലയോര പ്രദേശമാകെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയെതുടര്‍ന്ന് പ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായിരിക്കുകയാണ്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരം, ഈന്തുംപള്ളി, ചോലത്തടം, തീക്കോയിപഞ്ചായത്തിലെ അടുക്കം, വെള്ളാനി, മൂന്നിലവ് പഞ്ചായത്തിലെ മങ്കൊമ്പ്, മേലുകാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്‍കാലങ്ങളില്‍ ഉരുള്‍പൊട്ടിയിട്ടുള്ളത്. തുടര്‍ച്ചയായി മഴപെയ്യുന്നത് ഉരുള്‍പൊട്ടല്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കടുത്ത ആശങ്കയിലാണ്.
വാഗമണ്‍, തലനാട്, പെരിങ്ങളം, ചട്ടമ്പി എന്നിവിടങ്ങളിലാണ് മണ്ണ് ഇടിഞ്ഞുവീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: