ടെഹ്റാന്: പ്രസിഡന്റ് അഹമ്മദി നെജാദിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അഞ്ചുകോടി ജനങ്ങള്‍ക്ക് വോട്ടവകാശമുണ്ട്. 66,000 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആറ് സ്ഥാനാര്‍ത്ഥികളില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികളായ അലി അക്ബര്‍ വെലയതി, മുഹമ്മദ് ബഗര്‍ ഗലിബഫ്, റിഫോര്‍മിസ്റ്റ് സ്ഥാനാര്‍ത്ഥി ഹസന് റൗഹാനി, സയീദ് ജലീലി എന്നീ നാല് പേര് വിജയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ചയാണ് വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുക.
ജനങ്ങളോട് വോട്ടു ചെയ്യാന്‍ ഇറാന്റെ പരമോന്നത നേതാവായ അയതോള്ള അലി ഖൊമേനി അഭ്യര്‍ഥിച്ചു. 2009 നു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അതേസമയം നെജാദിന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: