ജന്മസാഫല്യവും പരമമായ ആസ്വാദനവും കൈവരിക്കുന്നതിന് ഏറ്റവും അവസാനമായി പ്രാപിക്കേണ്ട അവസ്ഥയാണ് സംസിദ്ധി. സംസിദ്ധി എന്ന അവസ്ഥ കൈവരുന്നതോടെ പ്രകൃതിയുടെ ലക്ഷ്യം നമ്മളില്‍ പുഷ്പീകരിക്കപ്പെടുകയായി.
ഇനി സംസിദ്ധി എന്ന അവസ്ഥ കൈവരിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. ധര്‍മസൂത്രം അതിന് നേരിട്ടുള്ള സമാധാനം തന്നെയാണ് നല്‍കിയിട്ടുള്ളത്. ആത്മപ്രകാശത്തിന്റെ പ്രസരണത്തില്‍ ശരീരപ്രാണ മനസ്സുകള്‍ ദിവ്യമായിത്തീരുന്നതാണ് സംസിദ്ധി. അതായത് സംസിദ്ധിക്ക് കാരണമായിത്തീരുന്നത് സംപ്രസാരണമാണെന്ന് കാണാം. സംപ്രസാരണം നടക്കുമ്പോള്‍ ശരീര പ്രാണമനസ്സുകളും അവയുമായി ബന്ധപ്പെട്ട എല്ലാ ശക്തി സ്പന്ദനങ്ങളും ദിവ്യത്വം പ്രാപിക്കണമെന്ന ഇച്ഛ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ആത്മപ്രകാശത്തില്‍ പരിവര്‍ത്തനത്തിനുള്ള ശക്തിയും കഴിവുകളും നിക്ഷിപ്തമാണ്. നമ്മുടെ ഇച്ഛ കൂടി അതില്‍ സമ്മേളിക്കുമ്പോള്‍ എല്ലാ തലങ്ങളും ചലനങ്ങളും ദിവ്യേച്ഛയുടെ പ്രഭാവത്താല്‍ ദിവ്യത്വം കൈവരിക്കുന്നു. അതുതന്നെയാണ് സംസിദ്ധി.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: