ലബനന്: കിഴക്കന്‍ സിറിയയിലെ ഹാറ്റ്ല ഗ്രാമത്തില്‍ ആക്രമണം നടത്തിയ സിറിയന്‍ വിമതര്‍ 60 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ഷിയാ വിഭാഗത്തിന് ആധിപത്യമുള്ള ഹത്ല ഗ്രാമത്തിലെ വീടുകള്‍ വിമതര്‍ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അറുപത് പേര് മരിച്ചത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് വംശീയ കലാപത്തിന്റെ നിറവും കൈവരികയാണെന്ന ആശങ്കകള്‍ ശക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇവിടെ നിന്നും വരുന്നത്.
സിറിയയില്‍ ആഭ്യന്തര കലാപം തുടങ്ങിയതിനു ശേഷം ഇതുവരെ 94,000 പേര് കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടുന്ന രാജ്യവും സിറിയയാണ്. 2011ന് ശേഷം ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ മരിച്ചു വീണത്. ഇതിനിടെ ആലപ്പോയില്‍ കനത്ത ആക്രമണത്തിനു സിറിയന്‍ സേന തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: