ടോക്കിയോ: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛന് ജിറോമന്‍ കിമുറ 116 വയസ്സില്‍ ജപ്പാനില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ലോകത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കിമുറോ.
ഏഴുമക്കളും 14 കൊച്ചുമക്കളും 25 പേരക്കുട്ടികളും 13 പേരക്കുട്ടികളുടെ കുട്ടികളും അടങ്ങുന്നതാണ് ജിറോമന്‍ കിമുറയുടെ കുടുംബം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിമുറയ്ക്ക് ന്യുമോണിയ ബാധിച്ച് ആരോഗ്യനില ഗുരുതരമാകുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ലോക്കല്‍ പോസ്റ്റോഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന കിമുറ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനുശേഷം മകനോടൊപ്പം ഫാംഹൗസ് നടത്തുകയായിരുന്നു. വളരെ കുറച്ച് മാത്രം കഴിക്കുക ഒരാപട് കാലം ജീവിക്കുക എന്നതായിരുന്നു കിമുറയുടെ രീതി. 1897 ഏപ്രില്‍ 19ന് ആയിരുന്നു കിമുറയുടെ ജനനം. ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണകാലഘട്ടമായിരുന്നു ഇത്.
2012 ഡിസംബറിലാണ് കിമുറോയ്ക്ക് ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലഭിക്കുന്നത്. 115 വയസും 253 ദിവസവുമായിരുന്നു അന്നത്തെ കിമുറയുടെ പ്രായം. 122ാം വയസില്‍ ഫ്രഞ്ച് വനിതയായിരുന്ന ജെനി കാല്‍മെന്റ് മരിച്ചതോടെയാണ് കിമുറയ്ക്ക് ആ പദവി കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: