ബെന്ഗാസി: ലിബിയന്‍ നഗരമായ ബെന്ഗാസിയില് നടന്ന സംഘര്‍ഷത്തില്‍ 28 പേര് കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ബെന്ഗാസിയിലായിരുന്നു സംഭവം.
സര്‍ക്കാര്‍ അനുകൂല സംഘത്തിനെതിരേ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായി മാറിയത്. ആയുധം താഴെവെയ്ക്കണമെന്നും സായുധ സംഘത്തിലെ അംഗങ്ങള്‍ സ്ഥലംവിടണമെന്നും ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം പേര് ബെന്‍ഗാസിയിലെ ലിബിയ ഷീല്‍ഡ് ബ്രിഗേഡിന്റെ ആസ്ഥാനത്തിന് പുറത്ത് കൂടിയത്.
ഇതിനിടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാരില്‍ കൂടുതല്‍ പേരും നിരായുധരായിരുന്നു. എന്നാല്‍ ചിലരുടെ കൈയില്‍ എകെ 47 പോലുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
2011 ല്‍ മുവമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കാനുള്ള പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നിന്ന സായുധ സംഘമാണ് ലിബിയ ഷീല്‍ഡ് ബ്രിഗേഡ്. എന്നാല്‍ തങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ലിബിയ ഷീല്‍ഡ് ബ്രിഗേഡിന്റെ അവകാശവാദം.
ലിബിയന്‍ സൈന്യത്തിന്റെ റിസര്‍വ് ഫോഴ്സ് ആണ് ലിബിയ ഷീല്‍ഡ് ബ്രിഗേഡെന്ന് സൈനിക ചീഫ് ഓഫീ സ്റ്റാഫിന്റെ വക്താവ് അലി അല്‍ ഷെയ്ഖി വ്യക്തമാക്കി. നിയമപരമായ സംവിധാനത്തിന് നേരെയുള്ള ആക്രമണമായിട്ടു മാത്രമേ ലിബിയ ഷീല്‍ഡ് ബ്രിഗേഡിന്റെ ആസ്ഥാനത്തിന് നേര്‍ക്ക് നടന്ന അക്രമത്തെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: