ബുര്ദ്വാന്: പശ്ചിമബംഗാളിലെ സിപിഎം മുന്‍ എംഎല്‍എ ദിലീപ് സര്‍ക്കാര്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച്ചയാണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ വന്ന നാല് അജ്ഞാതര്‍ അസനോളിനടുത്ത് ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രഭാത സവാരി നടത്തവെയാണ് സര്‍ക്കാരിനെ കൊലപ്പെടുത്തിയതെന്നും വെടിയുതിര്‍ത്തതിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
ബര്‍ദ്വാന്‍ ജില്ലയിലെ ബര്‍ബാനി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് 64 കാരനായ സര്‍ക്കാര്‍ നിയമസഭയിലെത്തിയത്. കുറ്റവാളികള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: