ലണ്ടന്‍: സ്വത്ത് കുറച്ചുകാട്ടിയെന്ന് ആരോപിച്ച് പ്രശസ്ത അമേരിക്കന്‍ ധനകാര്യ മാഗസിനായ ഫോര്ബ്സിനെതിരെ സൗദി രാജകുമാരന് അല്‍വലീദ് ബിന്‍ തലാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇക്കാര്യം ലണ്ടന്‍ ഹൈക്കോടതിയിലെ ഒരു ഉദ്യോഗപ്രമുഖന് സ്ഥിരീകരിച്ചു. കേസിലെ വാദം ആരംഭിക്കുന്ന തിയതി നിശ്ചയിച്ചിട്ടില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് ഫോര്‍ബ്സ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയാണ് കേസിനാധാരം. കോടീശ്വരന്മാരുടെ ലിസ്റ്റില്‍ സൗദി രാജകുമാരന് 26-ാം സ്ഥാനമായിരുന്നു നല്‍കിയിരുന്നത്. സ്വത്ത് 2000 കോടി ഡോളറും. എന്നാല്‍ തന്റെ യഥാര്‍ഥ സ്വത്തില്‍ നിന്നും 960 കോടി ഫോര്‍ബ്സ് കുറച്ചു കാട്ടിയെന്ന് അബ്ദുള്ള രാജാവിന്റെ ചെറുമകന് കുറ്റപ്പെടുത്തുന്നു. മാഗസിന്റെ കണക്കുകള്‍ തെറ്റാണെന്നും പശ്ചിമേഷ്യന്‍ നിക്ഷപകരെയും വ്യവസായ സ്ഥാപനങ്ങളെയും പിന്നോട്ടടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണവയെന്നും അല്‍വലീദ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം, ദുരഭിമാനിയായ സൗദി രാജകുമാരന് നടത്തുന്ന പ്രഹസനം തങ്ങളെ അന്ധാളിപ്പിച്ചെന്ന് ഫോര്‍ബ്സ് മാനെജ്മെന്റ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: