കൊച്ചി: ലോഡ് ഷെഡിംഗ് ഈ മാസം 15ന് തന്നെ പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്. കഴിഞ്ഞ തവണത്തെ അത്രയും മഴ ഇക്കുറി ലഭിക്കുന്നില്ലെങ്കിലും 15ന് ലോഡ്ഷെഡിംഗ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 550 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ജലസംഭരണികളില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി നാനൂറില്പരം മില്യന്‍ യൂണിറ്റ് ഉല്പാദിപ്പിക്കാനുള്ള വൈദ്യുതിയാണ് ജലസംഭരണികളില്‍ ഉള്ളത്. എന്നാല്‍ കൂടുതല്‍ മഴ കിട്ടിയാല്‍ ഈ കുറവ് നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അധിക വൈദ്യുതി ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന സര്‍ചാര്‍ജ് പിന്‍വലിച്ചതോടെ ഉപഭോക്താക്കളുടെ അധിക ഭാരം ഇല്ലാതായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കളമശേരി സൈബര്‍സിറ്റി ഭൂമി വില്പന നടത്താനുള്ള എച്ച് ഡി ഐ എല്ലിന്റെ നീക്കത്തെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യും. എന്നാല്‍ സൈബര്സിറ്റിയുമായി കരാറുണ്ടാക്കിയതില്‍ കഴിഞ്ഞ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എം എ യൂസഫലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞത് ശരിയായ നിലപാടാണ്. ലുലു മാള്‍ ഭൂമി കൈയേറിയെന്ന് സി പി എം നേതൃത്വം ആരോപിച്ചെങ്കിലും ഇവിടെ ഭൂമി കൈയേറിയിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് അനാവശ്യവിവാദങ്ങളുണ്ടാക്കി വ്യവസായ സംരംഭകരെ പിന്തിരിപ്പിക്കുന്നത് ശരിയായ പ്രവണതയല്ല. കൂടുതല്‍ മുതല്‍മുടക്ക് വന്നാലേ വികസനമുണ്ടാകൂവെന്ന് ആര്യാടന് പറഞ്ഞു.
മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്തിന് പ്രസക്തിയില്ല. ഇക്കാര്യത്തില്‍ തീരുമാനം ദല്‍ഹിയില്‍ നിന്ന് ഉടനെ ഉണ്ടാകും. മന്ത്രിസഭയില്‍ രണ്ടാമന് ആരെന്നത് സന്ദര്‍ഭത്തിനനുസരിച്ചാണ് നിശ്ചയിക്കപ്പെടുക. രമേശ് മന്ത്രിസഭയില്‍ വരുന്നത് നല്ലതാണ്. പാര്‍ട്ടി പ്രസിഡണ്ടിനാണ് മന്ത്രിയേക്കാള്‍ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: