കൊച്ചി: കാസര്‍കോട് കോട്ടച്ചേരിയിലെ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. മേല്‍പ്പാല നിര്‍മാണത്തിന് 2010ല്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ജസ്റ്റിസ് എ.എം. ഷെഫീക്കാണ് നീക്കിയത്. മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുമെന്ന് കാണിച്ച് കോട്ടച്ചേരി സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇപ്പോള്‍ തീര്‍പ്പാക്കിയത്.
കാസര്‍കോട് ജില്ലാ കളക്ടറോട് ഹര്‍ജിക്കാരുടെ പരാതികള്‍ കേട്ട് ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്റ്റേ മൂലം മേല്‍പ്പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അലൈന്മെന്റുകള് സംബന്ധിച്ച പരാതികള്‍ ജില്ലാ കളക്ടര്‍ തീര്പ്പാക്കിയാലുടന് മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: