മോസ്കോ: മുപ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിനും ഭാര്യ ലുഡ്മിലയും വേര്‍പിരിയുന്നു. ഒരു ടി.വി പരിപാടിക്കിടെയാണ് പുട്ടിന് വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്. ഞങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന് പുട്ടിന് വെളിപ്പെടുത്തി.
1983 ജൂലൈ 28നാണ് പുട്ടിനും ലുഡ്മിലയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് പെണ്മക്കളുമുണ്ട്. മരിയയും യേകടെറിനയും. റഷ്യയില്‍ വിവാഹമോചനം സര്‍വ്വ സാധാരണമാണ്. 2009ല്‍ മാത്രം ഏഴു ലക്ഷം ദമ്പതികളാണ് വിവാഹമോചനം നേടിയത്.
പുട്ടിന്റെ വളരെയേറെ നീണ്ട പ്രസിഡന്റ് പദവിക്കിടയില്‍ വളരെ അപൂര്‍വ്വമായേ ലുഡ്മിലയേ പൊതുപരിപാടികളില്‍ കണ്ടിട്ടുള്ളു. മാത്രമല്ല വിദേശയാത്രകള്‍ അടക്കം പുട്ടിന്റെ തുടര്‍ച്ചയായ യാത്രകളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് തീരെ താല്പര്യവുമില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: