കൊല്ലം: കക്ഷി രാഷ്ട്രീയഭേദങ്ങള്‍ മറന്ന് പരിസ്ഥിതി സംരക്ഷണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എന്‍.പീതാംബരക്കുറുപ്പ് എംപി പറഞ്ഞു. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സന്നദ്ധസംഘടനകളെയും സ്വകാര്യവ്യക്തികളെയും ഏകോപിപ്പിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എന്‍.ബാലഗോപാല്‍ എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ബി.മോഹനന് പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച പരിസ്ഥിതി പുന:സ്ഥാപന പദ്ധതികളുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിജു കെ മാത്യൂ അവതരിപ്പിച്ചു. പരിപാടികളുടെ ഭാഗമായി പരിസ്ഥിതിസംരക്ഷണ സെമിനാര്‍, വൃക്ഷത്തൈ വിതരണം, ഫോട്ടോപ്രദര്ശം എന്നിവ സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗദമ്മ, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, ഗ്രാമവികസന വകുപ്പ് അഡ്മിനിസ്ട്രേറ്റര്‍ ആന്റ് ജോയിന്റ് കമ്മിറ്റി ചെയര്മാന് കെ ഷൗക്കത്തലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: