കൊല്ലം: ലോകപരിസ്ഥിതി ദിനത്തില്‍ അഷ്ടമുടി കായലിലെ അതീവഗുരുതരമായ മലിനീകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഷടമുടി കായല്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ അഷ്ടമുടി കായലിന്റെ നടുക്കുനിന്നുകൊണ്ട് ഒരു വര്‍ഷകാലം നീണ്ടുനില്‍ക്കുന്ന സമരപ്രഖ്യാപന കണ്വന്ഷന് നടത്തി.
കായല്‍ മലിനീകരണം അവസാനിപ്പിക്കണം കായല്‍ കയ്യേറ്റം തടയുക, കായലില്‍ മത്സ്യബന്ധനത്തിന് ദോഷം വരുത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, കായല്‍ അതോര്ട്ടറി രൂപീകരിക്കുക, കുരിപ്പുഴചണ്ടി ഡിപ്പോയിലേയും പരിസരപ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കുന്നത് തടയുക, കായലില്‍ മത്സ്യസമ്പത്ത് കുറയാനുള്ള കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. ആഗസ്റ്റില്‍ കായലിന്റെ നടുക്ക് 12 മണിക്കൂര്‍ ഉപവാസം തുടങ്ങാനും തീരുമാനിച്ചു.
അഷ്ടമുടി കായല്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ അരവിള കടത്ത് കടവില്‍ നിന്ന് എന്ന പ്രവണത കായലിലേക്ക് നീങ്ങിയത്. സമിതി ചെയര്മാന് എന്‍.എസ്.വിജയന് ഉദ്ഘാടനം ചെയ്തു. ഫാദര്‍ പോള്‍ക്രൂസ് അധ്യക്ഷത വഹിച്ചു.
കെ.എസ്.കമറുദ്ദീന് മുസലിയാര്‍, കണ്ണനെല്ലൂര്‍ ബന്സിംലി, ഡോ.കുഞ്ചാണ്ടിയച്ചന്, കെ.പി.ഉണ്ണികൃഷ്ണന്, പി.സദാനന്ദന്, അഡ്വ.എന്‍.ബി.രാജു, ഷീജാ പി.കുമാര്‍, ജയന് ചോങ്ങട, പി.ജി.ആന്റണി, ഷീബാ ഡക്ലസ്, രാധാ ശ്രീകുമാര്‍, ജസീന്താ സിറിള്‍, ഹസീനാ സലാബുദ്ദീന്‍, ജെ.വിജയകുമാര്‍, ചന്ദ്രക്ഷന്, ജോസഫ് വിക്ടര്‍, എം.ബഷീര്‍കുട്ടി, മീരാ ആര്. ആന്‍സില്‍, പുത്തന്‍പുരയില്‍ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: