തൃശൂര്‍: സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്ന ട്രസ്റ്റുകളുടെ കൂട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ ഉള്‍പ്പെടുത്തരുതെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എം പി. മുഖാമുഖം പരിപാടിയില്‍ വിവരാവകാശ നിയമത്തിനുകീഴില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവരുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ് രാഷ്ട്രീയപാര്ട്ടികളെന്ന ആക്ഷേപം തെറ്റാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് രഹസ്യസ്വഭാവമായി ഒന്നുമില്ല. കമ്യൂണിസ്റ്റ് ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളടക്കം ഇക്കാലത്ത് അവരവരുടെ കണക്കുകള്‍ ഓണ്ലൈനുകളില്പോലും പ്രസിദ്ധീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: