ന്യൂയോര്‍ക്ക്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ രാസായുധം ഉപയോഗിച്ചതിന് തെളിവുകള്‍ ലഭിച്ചതായി ഐക്യരാഷ്ട്രസഭ. എന്നാല്‍ ഏത് തരത്തിലുള്ള രാസായുധമാണ് ഉപയോഗിച്ചതെന്ന കാര്യത്തിലും ആരെല്ലാമാണ് കുറ്റക്കാര്‍ എന്നത് സംബന്ധിച്ചും ആധികാരികമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ആക്രമണത്തിനായി വിമതരും രാസായുധം പ്രയോഗിച്ചോ എന്ന കാര്യത്തിലും ഉറപ്പ് വന്നിട്ടില്ലെന്ന് യുഎന്‍ പറയുന്നു.
സിറിയയിലെ ആഭ്യന്തര കലാപം അങ്ങേയറ്റം രൂക്ഷമായിരിക്കുകയാണ്. യുദ്ധകുറ്റകൃത്യങ്ങളാണ് സിറിയയില്‍ നടക്കുന്നത്. മനുഷ്യത്വത്തിനെതിരായ അതിക്രമമാണ് സൈന്യവും വിമതരും നടത്തുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറിയയിലെ ആഭ്യന്തര കലാപത്തിന് വിരാമമിടാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതിനിടെയാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കലാപത്തില്‍ 80,000 പേര് ഇതിനകം കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: