ബീജിംഗ്: വടക്ക്-കിഴക്കന്‍ ചൈനയില്‍ പോള്‍ട്ടറി പ്ലാന്റിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു. ജിലിന്‍ പ്രവിശ്യയിലെ ദിഹൂയി നഗരത്തിലായിരുന്നു സംഭവം. ശനിയാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ജിലിന്‍ ബ്യുവാന്ഫെങിന്റെ ഉടമസ്ഥതയിലുള്ള അറവുശാലയ്ക്ക് തീപ്പിടിച്ചത്.
സംഭവം നടക്കുമ്പോള്‍ 300 തൊഴിലാളികള്‍ പ്ലാന്റിലുണ്ടായിരുന്നതായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്. വലിയ പൊട്ടിതെറി ശബ്ദം കേള്‍ക്കുകയും പിന്നീട് പുകപടലങ്ങളുയരുകയും ചെയ്തെന്നാണ് ഇവര്‍ പറയുന്നത്.
കെട്ടിട നിര്‍മാണത്തിലെ പാളിച്ചകളാണ് അപകട കാരണമെന്നും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനുളള മാര്‍ഗ്ഗങ്ങള്‍ കുറവാണെന്നത് മരണ സംഖ്യ ഉയരാന്‍ ഇടയാക്കി എന്നുമാണ് അറിയുന്നത്.
കൂടുതല്‍ പേര് അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നും എത്ര പേര് പ്ലാന്റില്‍ പെട്ടിട്ടുണ്ടെന്ന് കൃത്യമായി അറിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: