ടെഹ്റാന്: ഇറാന് പ്രസിഡന്റ് അഹമ്മദി നെജാദ് യാത്രചെയ്തിരുന്ന ഹെലികോപ്ടര്‍ അപടത്തില്പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി.
ഔദ്യോഗികവൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍ എന്തുതരം അപകടമാണ് ഉണ്ടായതെന്നു വിശദീകരിച്ചിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാനാണു നെജാദും സംഘവും ഇന്നലെ ഹെലികോപ്ടറില്‍ പുറപ്പെട്ടത്.
അപകടമുണ്ടായെങ്കിലും ഹെലികോപ്ടര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിനായി. പരിപാടിയില്‍ പങ്കെടുത്ത നെജാദ് കാറില്‍ ടെഹ്റാനിലേക്കു മടങ്ങിയെന്നും ഇറാന് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: