കൊല്ലം: ആദിവാസി ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമത്തിന്റെ പരിജ്ഞാനം നല്കാന് മെഗാനിയമസാക്ഷരതാ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിയും ദേശീയ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനുമായ പി.സദാശിവം.
രാജ്യത്തെ ആദ്യ മെഗാനിയമ അദാലത്ത് ചിതറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിത്തട്ടില്‍ യാതൊരു പുരോഗതിയും അവകാശപ്പെടാനില്ലാതെ സ്വന്തം അവകാശങ്ങളും കടമകളും തിരിച്ചറിയാതെ ഓലക്കുടിലുകളില്‍ കഴിയുന്ന ആദിവാസികളില്‍ നിയമബോധം എത്തിക്കാനാവണം. അജ്ഞതയുടെ മൂടുപടം വലിച്ചെറിയാന്‍ ഇതവര്‍ക്ക് സഹായകരമാകുമെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു.
തമിഴനാണെങ്കിലും മലയാളിയാണെങ്കിലും മറ്റു ഭാഷക്കാരനാണെങ്കിലും സ്വന്തം കുട്ടികളെ ദേശീയ ബോധത്തോടെ വളര്‍ത്തി ഭാരതത്തിന്റെ വീരപുത്രന്മാര് ആക്കിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജിമാരായ കെ.എം.ജോസഫ്, പി.ഡി.രാജന്, ജില്ലാ ജഡ്ജി ജി.രാധാകൃഷ്ണന്, പീതാംബരക്കുറുപ്പ് എം.പി., പി.മോഹന്‍ദാസ്, റജൂല നൗഷാദ്, ആനന്ദകുസുമം, ഹുമയൂണ്‍ കബീര്‍, ഒ.എ.റഷീദ്, എസ്.മുരളീധരന് നായര്‍, പി.ടി.പ്രസാദ്, ചിതറ രാധാകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു. മെഗാ അദാലത്ത് ഇന്നു വൈകിട്ട് നാലിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: