കൊച്ചി: കൊച്ചി മെട്രോയുടെ പദ്ധതി പ്രദേശം കൈയേറിയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പരാതി നല്കിയ പരാതിയെ തുടര്‍ന്ന് കൊച്ചിയില്‍ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് റവന്യൂ വകുപ്പ് റീസര്‍വേ ആരംഭിച്ചു. കണയന്നൂര്‍ താലൂക്ക് അഡിഷണല്‍ തഹസീല്‍ദാറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കൊച്ചി മെട്രോയുടെ പദ്ധതി പ്രദേശമായ ഇടപ്പള്ളി കനാലിന്റെ പരിസരമാണ് ലുലു കൈയേറിയതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം കെ.എം.ആര്.എല്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി പിന്നീട് മുക്കുകയായിരുന്നുവെന്ന് കെഎംആര്‍എല്‍ വീണ്ടും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
കൊച്ചി മെട്രോയുടെ സ്റ്റേഷന് സ്ഥാപിക്കണമെങ്കില്‍ ലുലുവിന്റെ മതില് പൊളിക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: