ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ജനാധിപത്യപരമായ ഭരണമാറ്റം സാധ്യമാക്കിയ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ പാര്‍ലമെന്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കു നടുവില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ദേശീയ അസംബ്ലി സ്പീക്കര്‍ ഫെഗ്മിദ മിര്‍സ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാര്‍ലമെന്റിലെത്തിയ മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍-എന്‍ നേതാവുമായ നവാസ് ഷെരീഫും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരില്‍പ്പെടുന്നു.
പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ജൂണ്‍ അഞ്ചിന്. ഷെരീഫ് പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 342 അംഗ ദേശീയ അസംബ്ലിയില്‍ 180പേര് പിഎംഎല്‍-എന്‍ പ്രതിനിധികളാണ്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുകള്‍ നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: