വാഷിംഗ്്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്നത് വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത വര്‍ഷം നാറ്റോ നേതൃയോഗം ചേരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
നാറ്റോ സെക്രട്ടറി ജനറല്‍ അന്‍ഡേഴ്സ് ഫോഗ് റസ്മുസനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ഒബാമ ഇക്കാര്യമറിയിച്ചത്. നാറ്റോ സൈന്യം രാജ്യം വിടുമ്പോള്‍ അതിര്‍ത്തിയിലെ സുരക്ഷ നിയന്ത്രിക്കുന്നതിന് അഫ്ഗാന് സേനയെ ശക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ഒബാമ പറഞ്ഞു.
ഭീകരരുടെ സുരക്ഷിത താവളമാക്കുന്നതില്‍ നിന്ന് അഫ്ഗാനിസ്ഥാനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യാനാണ് അടുത്ത വര്‍ഷം നാറ്റോ ഉച്ചകോടി ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം കാലില്‍ നില്ക്കാന് ശക്തമായ അഫ്ഗാനെയാണ് വിഭാവന ചെയ്യുന്നതെന്നും എന്നാല്‍ രാജ്യം ഒറ്റപ്പെട്ടുപോകില്ലെന്നും തങ്ങള്‍ എന്നും അഫ്ഗാന് ജനതക്കൊപ്പം ഉണ്ടാകുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ റസ്മുസന് പറഞ്ഞു. ഉച്ചകോടിയുടെ സ്ഥലവും സമയവും തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയിലാണ് നാറ്റോ നേതാക്കള്‍ അവസാനമായി യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: