ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന പി.എം.എല്‍ നേതാവ് നവാസ് ഷെരീഫിനും ബന്ധുക്കള്‍ക്കുമെതിരായ അഴിമതി കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലംമാറ്റി. റവല്പിണ്ടിയിലെ അഴിമതിവിരുദ്ധ കോടതിയിലെ ജഡ്ജി അബ്ദുള്‍ കാലിഖിനെയാണ് സ്ഥലം മാറ്റിയത്.
പാകിസ്ഥാനില്‍ നവാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിര്‍ണായക സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്. നവാസിനെതിരായ കേസുകള്‍ തുടരുന്നതില്‍ പുതിയ സര്‍ക്കാരിന് താ;പര്യമില്ലെന്ന കാരണത്താലാണ് ജഡ്ജിയെ നീക്കിയത് എന്നാണ് പറയപ്പെടുന്നത്.
ജഡ്ജിയെ സ്ഥലം മാറ്റിയത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് ലാഹോര്‍ ഹൈക്കോടതിയിലെ വക്താവിന്റെ വിശദീകരണം. മൂന്നു കേസുകളാണ് നവാസ് ഷെരീഫിനും കുടുംബത്തിനും എതിരെയുള്ളത്. പ്രധാനമന്ത്രി ആയിരിക്കെ നവാസും സഹോദരന് ഷാബാസ് ഷെരീഫും കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: