വാഷിംഗ്ടണ്‍: ജര്‍മന്‍ ശാസ്ത്രജ്ഞന് ജൂലിയസ് റിച്ചാര്‍ഡ് പെട്രീസിന്റെ 161-ാം ജന്മദിനത്തിന്റെ ഭാഗമായി ഗൂഗിള്‍ വെളളിയാഴ്ച്ച ഒരുക്കിയ ഡൂഡില്‍ ആകര്‍ഷണീയമാകുന്നു. റോബര്‍ട്ട് കോച്ചിന്റെ അസിസ്റ്റന്റായി ജോലി നോക്കുമ്പോഴായിരുന്നു ജൂലിയസ് പെട്രി ഡിഷ് കണ്ടുപിടിച്ചത്. ഇതിന്റെ സ്മരണയെന്നോണം ഗൂഗിള്‍ ലോഗോയ്ക്ക് പകരം ഇന്ന് പ്രത്യക്ഷപ്പെട്ടത്.
നിറമുള്ള പെട്രി ഡിഷുകള്‍. ഇതിലെ പ്ലെ ബട്ടണ്‍ ക്ലിക്ക് ചെയ്താലോ ഒരു കൈ തെളിഞ്ഞ് വരികയും ഓരോ ഡിഷിലും ലായനി ഒഴിക്കുകയും ചെയ്യും. തുടര്‍ന്ന് ഓരോ ഡിഷിലും ബാക്ടീരിയകള്‍ ഉണ്ടാകുന്നതും കാണാം. പിന്നീട് ഡിഷുകളുടെ മുകളിലായി മൗസ് പോയിന്റര്‍ വച്ചാല്‍ ഓരോ ഡിഷുകളിലേയും ബാക്ടീരിയകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് അറിയാന്‍ സാധിക്കും.
മൗസ് പോയിന്റുര് വയ്ക്കുമ്പോള്‍ യഥാക്രമം ചലിക്കുന്ന ചിത്രങ്ങളായ സോക്സ്, വാതില്‍പ്പിടി, കമ്പ്യൂട്ടര്‍ കീബോര്‍ഡ്, നായ, ചെടി, സ്പോഞ്ച് എന്നിവ കാണാന്‍ കഴിയും. 1853 മെയ് 31ന് ബര്മനിലാണ് ജൂലിയസ് റിച്ചാര്‍ഡ് പെട്രി ജനിച്ചത്. ജര്‍മനിയിലെ കീസര്‍ വില്‍ഹെം അക്കാദമിയില്‍ നിന്നാണ് മെഡിക്കല്‍ ഡിഗ്രി എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: