ചങ്ങനാശേരി: താലൂക്ക് എന്‍എസ്എസ് യൂണിയന് വിജയദശമി – നായര്മഹാസമ്മേളനത്തിന്റ ശതാബ്ദി ആഘോഷത്തിന് മുന്നോടിയായി ഏറത്തുവടകര 1464-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ സംഘടിപ്പിച്ച കുടുംബമേള യൂണിയന് വൈസ് പ്രസിഡന്റ് വി.ജി.ഭാസ്ക്കരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ഗോപിനാഥകുറുപ്പ് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍നായര്‍, യൂണിയന് പഞ്ചായത്ത്കമ്മിറ്റിപ്രസിഡന്റ് അഡ്വ. പുരുഷോത്തമന്‍നായര്‍ മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി എം.ശ്രീകുമാര്‍, യൂണിയന് കമ്മിറ്റിയംഗങ്ങളായ അഡ്വ. രാജ്മോഹന്‍, ഹരിദാസന്‍പിള്ള, കെ.ജി.ഗോപാലകൃഷ്ണപിള്ള, പി.ജി.മോഹനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: