ഇസ്ലാമബാദ്: അമേരിക്കയുടെ ആളില്ലാ ചാരവിമാനം നടത്തിയ അക്രമണത്തില്‍ താലിബാന് ഡപ്യൂട്ടി ചീഫ് വാലി ഉര് റഹ്മാന് കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ ഭീകരവാദികളുമായി സമാധാന ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. ഇതിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നു പുറത്തു വരും. അമേരിക്ക ഇയാള്‍ക്ക് വേണ്ടി അഞ്ച് മില്ല്യണ്‍ ഡോളറാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. റഹ്മാനെ കൂടാതെ മുതിര്‍ന്ന താലിബാന് കമാന്റര്‍ ഫക്റെ അലാം, നസുറുദ്ദീന്, നസുറാള്ളാഹ് എന്നീ ആറ് പേര് അക്രമണത്തില്‍ മരച്ചതായി പാക്കിസ്ഥാനി താലിബാന് വക്താവ് ഇഹ്സാനുള്ളാഹ് ഇഹ്സാന്‍ മാധ്യമങ്ങളോട് പറഞ്ഞു. താലിബാന് യോഗത്തിന് പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റഹ്മാനെതിരെ അക്രമണം നടന്നതെന്നാണ് സൂചന. ആളില്ലാ ചാരവിമാനത്തില്‍ നിന്നും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മിറന്‍ഷാ ഗ്രാമത്തിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. പാകിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുക്കയറ്റമാണ് ഡ്രോണ്‍ ആക്രമണമെന്ന് പേര് വെളിപ്പെടുത്താത്ത പാക് വിദേശകാര്യ അധികൃതന്‍ പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡ്രോണ്‍ ആക്രമണങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പൊതു തെരഞ്ഞെടുപ്പിന് ശേഷം പാകിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണ് ഇത്. തെരഞ്ഞെടുപ്പില്‍ യുഎസ് ഡ്രോണ്‍ ആക്രമണങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: