ബാഗ്ദാദ്: ഇറാഖില്‍ വീണ്ടുമുണ്ടായ സ്ഫോടനങ്ങളില്‍ 13 പേര് കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ വിവിധ ഭാഗങ്ങളിലായുണ്ടായ സ്ഫോടനങ്ങളിലായി 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിലാണ് സ്ഫോടനമുണ്ടായത്.
ഒരാഴ്ച്ചയോളമായി നടന്നു വരുന്ന സ്ഫോടനങ്ങളിലും സംഘര്‍ഷങ്ങളിലുമായി 166 പേരാണ് മരിച്ചത്. ഷിയകള്കൂടുതലായി പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ഇവരെ കേന്ദ്രീകരിച്ച് മാര്‍ക്കറ്റുകളിലും തെരുവുകളിലുമായിട്ടംണ് സ്ഫോടനങ്ങള്‍ നടന്നത്.
ചൊവ്വാഴ്ചയുണ്ടായ സ്ഫോടന പരമ്പരകളില്‍ 66 പേരോളം കൊല്ലപ്പെട്ടിരുന്നു. ഷിയ വിഭാഗത്തിന് മേല്‍ക്കോയ്മയുള്ള ഭരണനേതൃത്വത്തിനെതിരെ സുന്നി വിഭാഗം ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: