തിരുവനന്തപുരം: മന്ത്രിസഭാ അഴിച്ചുപണിയെ ചൊല്ലി എ,ഐ ഗ്രൂപ്പുകളില്‍ തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി. ആഭ്യന്തര വകുപ്പ് ഇല്ലാതെ രമേശ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാല്‍ ആഭ്യന്തരം വിട്ടുകൊടുത്തിട്ടുള്ള സമവായത്തിന് എ ഗ്രൂപ്പ് തയാറല്ല.
രാവിലെ പാര്‍ട്ടി പരിപാടികള്‍ക്കിടെയാണ് മുഖ്യമന്ത്രിയും ചെന്നിത്തലയും അഞ്ച് മിനിട്ട് കൂടിക്കാഴ്ച നടത്തിയത്. ഇതില്‍ പുനസംഘടന വിഷയമായിട്ടില്ല. മന്ത്രിസഭയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മന്ത്രിസഭയിലെ പ്രശ്നങ്ങളിലെ പരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി ചെന്നിത്തലയെ അറിയിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ കെ.പി.സി.സി ആസ്ഥാനത്തെത്തി കെ.മുരളീധരനും രമേശുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കമാന്റിന്റെ ഇടപെടല്‍ ഇല്ലാതെ പ്രശ്നം പരിഹരിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തുന്നത്.
നേരത്തെ മന്ത്രിസഭയിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപ്പെടുകയും പ്രശ്നത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂധന് മിസ്ത്രി നേതാക്കളുടെ പരസ്യ പ്രസ്താവനകള്ക്ക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി പദത്തിന് പകരമായി ഉപമുഖ്യമന്ത്രി സഥാനം നല്കി മന്ത്രി സഭയിലെ പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് എ ഗ്രൂപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: