പാലക്കാട് : അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം ഒരു കൂട്ടി കൂടി മരിച്ചു. പലകയൂര് ഊരിലെ വീരസ്വാമി – ലക്ഷ്മി ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. യുണിസെഫ് സംഘം അട്ടപ്പാടിയിലെ ഊരുകളില്‍ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെയാണ് ശിശുമരണം തുടരുന്നത്. കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കുന്നുണ്ട്.
ആറുമാസത്തിനിടെ അട്ടപ്പാടിയില്‍ 27 കുട്ടികളാണ് പോഷകാഹാര കുറവ് മൂലം മരണപ്പെട്ടത്. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയെന്ന് അവകാശപ്പെടുമ്പോഴാണ് അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണങ്ങള് തുടരുന്നത്. മരണങ്ങള് പ്രതിരോധിക്കാന്‍ അട്ടപ്പാടി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം ഇത് പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു.
ആരോഗ്യ വകുപ്പ് മൂന്നോളം മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയെങ്കിലും ഇവ പൂര്‍ണപരാജയമാണെന്നാണ് സന്നദ്ധ സംഘടനകളുടെ വിലയിരുത്തല്‍. ഊരുകളില്‍ നിന്നുള്ള ആദിവാസി പങ്കാളിത്തം ക്യാമ്പുകളില്‍ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: