ഇസ്ലാമാബാദ്: വീട്ടുതടങ്കലില്‍ കഴിയുന്ന പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ വീണ്ടും പാക് താലിബാന്റെ വധഭീഷണി. ഹൃദയശൂന്യമായ പ്രവൃത്തികള്‍ ചെയ്ത മുഷറഫ് എന്ന സാത്താന് എത്രയും വേഗം തന്നെ മരണശിക്ഷ നല്‍കുമെന്നാണ് പാക് താലിബാന് വക്താവ് ഇഹ്സാനുള്ള ഇഹ്സാന്‍ ജിഹാദി വെബ്സൈറ്റായ ഉമര്‍ മീഡിയയിലൂടെ അറിയിച്ചത്.
ബലൂചിസ്ഥാന്‍ മുതല്‍ വസീറിസ്ഥാന് വരെ മുഷറഫ് പാക്കിസ്ഥാനെ രക്തത്തിലും അഗ്നിയിലും മുക്കി. ലാല്‍ മസ്ജിദിലെ നൂറുകണക്കിനു വിദ്യാര്‍ഥികളെ കൊന്നതും മുഷറഫാണെന്ന് ഇഹ്സാന്‍ വീഡിയോയില്‍ പറയുന്നു. ഇതു രണ്ടാം തവണയാണ് മുഷറഫിനു ഭീഷണിയുയര്‍ത്തി പാക് താലിബാന് വീഡിയോ പൂറത്തിറക്കുന്നത്.
തീവ്രവാദത്തിനെതിരായ അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധപ്രഖ്യാപനത്തോട് സഹകരിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ വധഭീഷണി. 2007-ലെ ബേനസീര്‍ ഭൂട്ടോ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഷറഫിനെ ഇസ്ലാമാബാദിലെ സബ്ജയിലാക്കിയ ഫാംഹൗസിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: