കോട്ടയം: പൊക്കമില്ലാത്തവര്‍ ഒന്നായതിന്റെ പൊക്കത്തിലായിരുന്നു ഇന്നലെ കോടിമതയിലെ സുമംഗലി കല്ല്യാണമണ്ഡപം. രണ്ടടിമാത്രം ഉയരമുള്ള ലിഷ(27)യും ബിനോയി(37)യുമാണ് ജീവിതത്തിന്റെ ഉയരങ്ങള്‍ ഒന്നിച്ചുതാണ്ടാന് ഒന്നായത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ജീവനക്കാരനാണ് കടുത്തുരുത്തി ആയാംകുടി പ്ലാങ്കയില് പി.എസ്. ബിനോയ്. ശാസ്ത്രിറോഡിലെ ധനലക്ഷ്മി ബാങ്കിലെ ജീവനക്കാരിയാണ് കാരാപ്പുഴ അയ്യപ്പന്സില് ലിഷ കെ. കുട്ടി. സുമംഗലി കല്ല്യാണമണ്ഡപത്തില്‍ ഇന്നലെയായിരുന്നു ഇവരുടെ വിവാഹം. ബിനോയ് തന്റെ പൊക്കത്തിനൊപ്പമുള്ള വധുവിനെ അന്വേഷിക്കുന്നതിനിടയിലാണ് സുഹൃത്ത് ലിഷയെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് ലിഷയുടെ വീട്ടില്‍ വിവാഹാലോചനയുമായി ചെല്ലുകയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കളാണ് ഈ വിവാഹത്തിന് മുന്‍കൈ എടുത്തത്. ഒരേ ഉയരക്കാരായ ഇവരുടെ വിവാഹത്തിന് ഒട്ടേറെ ആളുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: