ആലപ്പുഴ: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അഴിമതിക്കും ഭരണനേതൃത്വത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കുമെതിരെ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്.കരുണാകരന്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്റ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെവി വെഹിക്കിള്‍സ് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദര്‍ശത്തില്‍ അടിയുറച്ചു നിന്ന പ്രസ്ഥാനങ്ങളും വ്യക്തികളും കാലക്രമേണ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന അവസ്ഥയാണിന്നുള്ളത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്രവര്‍ത്തനമാണ് ബിഎംഎസിലേക്ക് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിഎംഎസ് പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക് ഉത്തരവാദികള്‍ ഡ്രൈവര്‍മാര്‍ മാത്രമാണെന്ന പ്രചരണം ശരിയല്ല. റോഡിന്റെ വികസനമില്ലായ്മയും റോഡിലേക്കിറക്കി നിര്‍മാണം നടത്തുന്നതും വഴിയോര കച്ചവടങ്ങളുമെല്ലാം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡ്രൈവര്‍മാരെ മാത്രം കുറ്റപ്പെടുത്തി അവര്‍ക്കെതിരെ കഠിനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന് പ്രസിഡന്റ് കെ.ഗംഗാധരന് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.ഭാര്ഗവന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് സംസ്ഥാന ഭാരവാഹികളായ എന്‍.കെ.മോഹന്‍ദാസ്, അഡ്വ.ആശാമോള്‍, കെ.ഗംഗാധരന്, ഫെഡറേഷന് ഭാരവാഹികളായ എ.സി.കൃഷ്ണന്, ആര്.രഘുരാജ്, അഡ്വ.കെ.ശ്രീകുമാര്‍, സിബി വര്‍ഗീസ്, കെ.എന്‍.മോഹനന്, കെ.പ്രദീപ്, ബി.രാജശേഖരന്, സി.ജി.ഗോപകുമാര്‍, ജ്യോതിഷ്കുമാര്‍, സി.ഗോപകുമാര്‍, വി.കെ.ശിവദാസ്, പി.ബി.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ്-കെ.നളിനാക്ഷന് (കോട്ടയം), വൈസ് പ്രസിഡന്റുമാര്‍-കെ.പ്രദീപ് (ആലപ്പുഴ), ഒ.ഗോപാലന് (മലപ്പുറം), സെക്രട്ടറി-ആര്.രഘുരാജ് (എറണാകുളം), ജോയിന്റ് സെക്രട്ടറിമാര്‍-പി.ശശി (പത്തനംതിട്ട), കെ.സുനില്‍ (കോഴിക്കോട്) എന്നിവര്‍ അടങ്ങുന്ന 25 അംഗ സമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: