ദുബായ്: കേരളത്തിനു വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്ന് വ്യവസായി എം.എ. യൂസഫലി. തനിക്കെതിരേ രഹസ്യ അജണ്ടയുണ്ട്. ബോള്‍ഗാട്ടി പദ്ധതി നടപ്പാകാതിരിക്കാന്‍ ഒരു ചാനലും പത്രവും പ്രവര്‍ത്തിച്ചു. ഇതിനു മുന്നില്‍ താന്‍ തോറ്റുപോയതായും അദ്ദേഹം പറഞ്ഞു. മുടക്കിയ പണം മടക്കി നല്കിയാല് ഭൂമിയുടെ രേഖകള്‍ പോര്‍ട്ട് ട്രസ്റ്റിനു മടക്കി നല്‍കാമെന്നും യൂസഫലി വ്യക്തമാക്കി. നിക്ഷേപകരെ കേരളത്തിലേക്കു കൊണ്ടുവരാന്‍ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
നേരത്തെ സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബോള്‍ഗാട്ടി കണ്വന്ഷന് സെന്റര്‍ പദ്ധതിയില്‍നിന്ന് പിന്മാറാന് യൂസഫലി തീരുമാനിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: