തിരുവനന്തപുരം: ചത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത്.
ചത്തീസ്ഡില് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ചെന്നിത്തല പ്രതിഷേധവുമായി രംഗത്ത് വന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രം ഉരുക്കു മുഷ്ടി പ്രയോഗിക്കണമെന്നാണ് രമേശിന്റെ പ്രസ്താവന.
അക്രമണത്തില്‍ ചത്തീസ്ഗഡ് പിസിസി അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലും മകനും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: