പാലാ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വധഭീഷണി ഉണ്ടായതിലും കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതിലും മീനച്ചില്‍ യൂണിയന് കൗണ്‍സില്‍, യൂണിയന് യൂത്ത്മൂവ്മെന്റ്, വനിതാസംഘം, ശ്രീനാരായണ എംപ്ലോയീസ് ഫോറം എന്നിവ ശക്തമായ പ്രതിഷേധിച്ചു.
യൂണിയന് പ്രാര്‍ത്ഥനാഹാളില്‍ പ്രസിഡന്റ് എ.കെ.ഗോപി ശാസ്താപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെക്രട്ടറി അഡ്വ.കെ.എം.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് ഡി.രാജപ്പന് ഒഴാങ്കല്‍, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ്.ശാര്ങ്ഗധരന്, എം.എന്‍.ഷാജി മുകളേല്‍, യൂണിയന് കൗണ്‍സിലര്‍മാരായ ഷാജി തലനാട്, ഷാജി കടപ്പൂര്, സുരേഷ് മൂന്നാംതോട്, പ്രദീപ് പ്ലാച്ചേരി, രവീന്ദ്രന് സൊമ്പനാല്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സജീവ് വലയ, സെക്രട്ടറി മനോജ് പുലിയള്ളില്‍, വനിതാസംഘം യൂണിയന് പ്രസിഡന്റ് അംബികാ സുകുമാരന്‍, സെക്രട്ടറി ലക്ഷ്മിക്കുട്ടിടീച്ചര്‍, എംപ്ലോയീസ് ഫോറം പ്രസിഡന്റ് ഷിബു പാലാ, സെക്രട്ടറി ഷാജി കെഴുവംകുളം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: