ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ വേണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന് അഭിപ്രായപ്പെട്ടു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പ്ലസ് വണ്‍ ഉപരി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വ്യക്തിത്വ വിദ്യാഭ്യാസ പ്രബോധന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രേഷ്ഠമായ ആദര്‍ശം ജീവിതത്തിന് വേണം. ആദര്‍ശമുള്ളവന്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍ ആദര്‍ശമില്ലാത്തവര്‍ ഒരായിരം തെറ്റ് ചെയ്യുമെന്ന സ്വാമി വിവേകാനന്ദന്റെ ഉദ്ബോധനം വിദ്യാര്‍ഥികള്‍ ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷ്യം ഏതാണെന്ന് നിശ്ചയിക്കുകയും പിന്നീട് ആ ലക്ഷ്യത്തിന് വേണ്ടി നിരന്തരമായി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീരപ്രദേശങ്ങളില്‍ നിന്ന് ദേശാഭിമാനികളായ ജനതയെ പുറന്തള്ളാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. വരും തലമുറ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതിനെതിരെ ബോധപൂര്‍വമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും സ്വന്തം സമൂഹത്തെക്കൂടി ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് ഒ.ബി.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സംഘചാലക് എന്‍.കൃഷ്ണപൈ പങ്കെടുത്തു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ.കെ.ജയപ്രസാദ്, വിഭാഗ് പ്രചാരക് പി.ഉണ്ണികൃഷ്ണന്, കെ.പി.രാധാകൃഷ്ണന്, അഡ്വ.എസ്.ജയസൂര്യന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന സമാപന സമ്മേളനത്തില്‍ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പുരുഷോത്തമന് പ്രഭാഷണം നടത്തും. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നായി ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: