മോസ്കോ: അന്താരാഷ്ട്ര സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സിറിയന്‍ സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചതായി റഷ്യ. റഷ്യയുടേയും അമേരിക്കയുടേയും നേതൃത്വത്തിലാണ് ചര്‍ച്ച.
സ്വിസ്റ്റര്‍ലന്‍ഡിലെ ജനീവയിലാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സിറിയ സമ്മതിച്ചത് പ്രതീക്ഷാജനകമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
രാജ്യത്തെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കാന്‍ സിറിയ തയ്യാറെടുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വക്കാനുള്ള നീക്കങ്ങളെ റഷ്യ വിമര്‍ശിച്ചു. അടുത്ത മാസം 10നായിരിക്കും ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: