ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സ്കൂള്‍ ബസ്സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 കുട്ടികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലെ ഗുജ്റത്ത് നഗരത്തിലെ പ്രാന്ത പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇസ്ലാമാബാദില് നിന്നും 200 കിലോമീറ്റര്‍ കിഴക്കാണ് ഗുജ്റത്ത്. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ ബസ്സില്‍ തീപടരുകയായിരുന്നു.
അപകടത്തില്‍ നിന്ന് വാഹനത്തിന്റെ െ്രെഡവര്‍ രക്ഷപ്പെട്ടു. ഡീസലിനേക്കാളും പെട്രോളിനേക്കാള്‍ വിലകുറവായതിനാല്‍ പാകിസ്ഥാനില്‍ മില്യണിലധികം വാഹനങ്ങളില്‍ ഇന്ധനമായി പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്.
വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വെള്ളിയാഴ്ച്ച ഉണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: