കൊച്ചി: വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയെ തരംതാഴ്ത്താന്‍ നീക്കം. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിലവാരത്തില്‍നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ ഈ ആശുപത്രിയെ മോഡല്‍ ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ.ശ്രീമതി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അതനുസരിച്ചുള്ള തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല.
പ്രാഥമികാരോഗ്യ കേന്ദ്രമാക്കി തരംതാഴ്ത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറച്ച് തുടങ്ങി ഇവിടെനിന്നും മൂന്ന് സ്റ്റാഫിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി പൂര്‍ത്തിയായി. എന്‍ആര്‍എച്ച് സ്കീമിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ സേവനത്തിലുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രമാക്കിയാല് ഒരു ഡോക്ടര്‍മാര്‍ മാത്രം മതിയാകും. കൂടാതെ ഒപി ഒരുമണിക്ക് അവസാനിക്കും. ഇപ്പോള്‍ രാത്രി 8 വരെ ഒപി പ്രവര്‍ത്തിക്കുന്നുണ്ട്.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ ഓണംകുളത്ത് സ്ഥിതിചെയ്യുന്ന ഈ ആശുപത്രി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ മുടക്കി നിര്‍മ്മിച്ച ഈ ആശുപത്രി 95ല്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനാണ് ഉദ്ഘാടനം ചെയ്തത്. പ്രൊഫ. ടി.എന്‍.കേശവപിള്ളയുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബക്കാര് സൗജന്യമായി നല്കിയ രണ്ടര ഏക്കര്‍ സ്ഥലത്ത് നാല് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ആശുപത്രിയില്‍ കിടത്തി ചികിത്സക്കും സൗകര്യമുണ്ട്.
കൂടാതെ ഓപ്പറേഷന് തിയേറ്റര്‍, എക്സ-റേ, ലാബ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 40 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഇതിന് പുറമേ ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ രണ്ട് ക്വാര്‍ട്ടേഴ്സും നിര്‍മ്മിച്ചിട്ടുണ്ട്. നിത്യേന നൂറുകണക്കിന് നിര്‍ധനരായ രോഗികള്‍ ചികിത്സക്ക് എത്തുന്ന ഈ ആതുരാലയത്തെ തകര്‍ക്കാന്‍ ചില ഭാഗത്തുനിന്നും ഗൂഢശ്രമം നടക്കുന്നുണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തെ അടുത്തിടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിട്ടുണ്ട്. എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും ആശുപത്രിയെ തരം താഴ്ത്തുന്നതിന് കൂട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: